കൊറോണ പ്രതിരോധത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങളില്‍നിന്ന് ഇന്ത്യ തന്ത്രപരമായി പിന്മാറി. പകരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്.  രോഗബാധ കൂടുതല്‍ സ്ഥിരീകരിച്ചിട്ടുള്ള മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കേരളം, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ അനുഭവ പരിചയങ്ങള്‍ കൂടി ഇതോടൊപ്പം കേന്ദ്രം കണക്കിലെടുക്കും

കേന്ദ്ര സര്‍ക്കാര്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നുവെന്നതിന്റെ സൂചനയാണ് ഏപ്രില്‍ മൂന്നിന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം. വീടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നാണ് കേന്ദ്രം അന്ന് നിര്‍ദ്ദേശിച്ചത്. എന്നാല്‍ രോഗമുള്ളവോ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരോ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്.