സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രണ്ടാം വട്ട വീഡിയോ കോണ്‍ഫറന്‍സ് നടത്തും. നാലാഴ്ച്ചയ്ക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടുമെന്നാണ് സൂചന.അന്തിമ തീരുമാനം ഈ യോഗത്തിന് ശേഷമുണ്ടാകും. ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്യും. നിയന്ത്രണങ്ങളില്‍ അയവ് വരുത്തില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു

മോദി മികച്ച നേതാവും മഹാനായ വ്യക്തിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന  മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍  അമേരിക്കയ്ക്ക് നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് ട്രംപ് മോദിയെ പുകഴ്ത്തിയത്.മലമ്പനിയുടെ മരുന്ന് നല്‍കിയിലേക്ക് തിരിച്ചടികള്‍ ഉണ്ടാവുമെന്ന് തരത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ട്രംപിന്റെ പ്രസ്താവന. ഇതേ തുടര്‍ന്ന് ഇന്ത്യ ഈ മരുന്നിന്റെ നിയന്ത്രണം ഭാഗികമായി നീക്കുകയായിരുന്നു
... പത്ത് പ്രധാന വാര്‍ത്തകള്‍