ശിക്ഷ നടപ്പിലായതോടെ പൂര്‍ത്തിയായത് നിര്‍ഭയയുടെ അവസാന ആഗ്രഹം. 2012 ഡിസംബര്‍ 16 രാത്രി ബസില്‍ വച്ച് അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാകുകയായിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 29ന് മരണത്തിന് കീഴടങ്ങി. മരിക്കും മുമ്പ് നിര്‍ഭയ അമ്മയോട് ആവശ്യപ്പെട്ടത് പ്രതികളെ വെറുതെ വിടരുതെന്നായിരുന്നു.
കഴിഞ്ഞ ഏതാനം ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു പ്രതികള്‍ കടന്നുപോയിരുന്നത്. ശിക്ഷ നടപ്പിലാക്കുമുമ്പ് ജയില്‍ ചട്ടപ്രകാരം നാലുപേയും കുളിക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ കുളിക്കാനും ചായ കുടിക്കാനും ഇവര്‍ തയാറായില്ല എന്ന് വാര്‍ത്ത ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.