.കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ആദ്യ കോവിഡ് 19 കേസ് സ്ഥിരീകരിച്ചു. മാഹി സ്വദേശിയായ 68 കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാഹി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരുടെ അവസ്ഥ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എ.ഇയിലേയ്ക്ക് യാത്ര പോയ ഇവര്‍ കഴിഞ്ഞയാഴ്ചായണ് കോഴിക്കോട് വിമാനത്താവളം വഴി തിരികെ എത്തിയത്.  മാഹി ആരോഗ്യ വകുപ്പ് അധികൃതര്‍ റൂട്ട് മാപ്പ് തയ്യാറാക്കി പ്രതിരോധ നടപടികള്‍ ആരംഭിച്ചു.