റവൂരുകാർക്ക് താൻമൂലം തല കുനിയ്ക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും താപസതുല്യമായ മസസ്സോടെ മുന്നോട്ടു പോകുമെന്നും പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ. സ്ഥാനലബ്ധിയ്ക്കു ശേഷം ആദ്യമായി സ്വന്തം മണ്ഡലത്തിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിപക്ഷനേതാവിന് ഉജ്ജ്വല സ്വീകരണമാണ് മണ്ഡലത്തിൽ ലഭിച്ചത്. തുടർച്ചയായി അഞ്ചാംവട്ടം ഭൂരിപക്ഷം മെച്ചപ്പെടുത്തിയാണ് സതീശൻ പറവൂരില്‍ നിന്ന് ജയിക്കുന്നത്.