സെലിബ്രിറ്റി ഫോട്ടോകളിലൂടെ ശ്രദ്ധേയനാവുകയാണ് സാനിഫ് യു.സി. എന്ന യുവാവ്. മൊബൈലിലാണ് ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് എന്നതാണ് സാനിഫിന്റെ പ്രത്യേകത. ചലച്ചിത്ര താരങ്ങളുടെ നിരവധി വൈറല്‍ ചിത്രങ്ങള്‍ സാനിഫിന്റേതായുണ്ട്. യാദൃച്ഛികമായാണ് താന്‍ 'സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍' ആയതെന്ന് സാനിഫ് പറയുന്നു.