പതിവിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇത്തവണ സേറക്കുട്ടിയുടെ ജന്മദിനാഘോഷം. മൂന്ന് വർഷമായി താൻ കൂട്ടിവെച്ച പണമുപയോഗിച്ച് വിദ്യാർഥിനിയ്ക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയായിരുന്നു ഈ രണ്ടാം ക്ലാസുകാരി ജൻമദിനമാഘോഷിച്ചത്. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാനായിരുന്നു സേറ ആഗ്രഹിച്ചിരുന്നതെങ്കിലും ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർഥിനിയെ കുറിച്ചറിഞ്ഞ് തീരുമാനം മാറ്റുകയായിരുന്നു.