ടൗട്ടെ ചുഴലിക്കാറ്റിനു പിന്നാലെ വീണ്ടും കാലാവസ്ഥ മോശമായതോടെ ഇരട്ടി ദുരിതത്തിലായിരിക്കുകയാണ് കൊച്ചിയിലെ തീരദേശവാസികള്‍. എടവനക്കാട്, നായരമ്പലം, ചെല്ലാനം മേഖലകളില്‍ രൂക്ഷമായ കടലേറ്റമാണ് ബുധനാഴ്ച ഉണ്ടായത്.

വീട് വൃത്തിയാക്കി ക്യാമ്പുകളില്‍ നിന്ന് തിരിച്ചെത്തി ദിവസങ്ങളാകും മുമ്പ് വീണ്ടും വീടുവിടേണ്ട അവസ്ഥയിലാണ് ഇവിടത്തുകാര്‍. എടവനക്കാട് മേഖലയില്‍ കാര്യമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല എന്ന ആരോപണവുമുണ്ട്.