വീടിനോട് ചേര്‍ന്നുള്ള 70 സെന്റ് പുരയിടത്തില്‍ ഫലവൃക്ഷങ്ങള്‍ നട്ട് ഒരു 'പഴവനം' തീര്‍ത്തിരിക്കുകയാണ് മുളന്തുരുത്തി സ്വദേശിയായ അജിത് കെ.എ. നായര്‍. അഞ്ചു വര്‍ഷത്തിലേറെ നീണ്ട അധ്വാനം കൊണ്ടാണ് അജിത് ഇരുന്നൂറിലേറെ ഫലവൃക്ഷങ്ങളും എഴുപതിലധികം കിഴങ്ങുവര്‍ഗ്ഗങ്ങളും ഔഷധസസ്യങ്ങളും ഉള്‍പ്പെടെയുള്ള വനം നിര്‍മ്മിച്ചത്. പണത്തിനു വേണ്ടിയല്ല, അന്യം നിന്നുപോകുന്ന സസ്യങ്ങള്‍ വരും തലമുറയ്ക്കായി സംരക്ഷിക്കുന്നതിനു വേണ്ടിയാണ് തന്റെ ഉദ്യമമെന്ന് അധ്യാപകന്‍ കൂടിയായ അജിത് പറയുന്നു.