എറണാകുളം ജില്ലയിലെ കോവിഡ് പ്രതിരോധത്തിന്റെ നേതൃത്വം ഏറ്റെടുത്ത് വ്യവസായമന്ത്രി പി. രാജീവ്. ഇന്ന് കളക്ടര്‍ എസ്. സുഹാസിനൊപ്പം ജില്ലാതല അവലോകന യോഗത്തില്‍ പങ്കെടുത്ത മന്ത്രി വിവിധ കോവിഡ് പ്രതിരോധ പരിപാടികളിലും സംബന്ധിച്ചു. 

കഴിഞ്ഞ സര്‍ക്കാരില്‍ എറണാകുളത്തു നിന്ന് മന്ത്രി ഇല്ലാതിരുന്നതിനാല്‍ മറ്റു ജില്ലകളില്‍ നിന്നുള്ള മന്ത്രിമാരായിരുന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. ജില്ലയില്‍ കോവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നതെന്നും മഴക്കാലം മുന്നില്‍ക്കണ്ടുള്ള ഒരുക്കങ്ങള്‍ വരും ദിവസങ്ങളില്‍ ആരംഭിക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു.