പ്രതിസന്ധി ഘട്ടങ്ങളില്‍ തങ്ങള്‍ക്ക് കൈത്താങ്ങായ നാട്ടുകാര്‍ക്ക് ലോക്ഡൗണില്‍ സഹായം തിരിച്ചു നല്‍കുകയാണ് പറവൂര്‍ മാല്യങ്കരയിലെ അതിഥി തൊഴിലാളികള്‍. മാല്യങ്കര ഹാര്‍ബര്‍ ഹോട്ടലില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 14 പേര്‍ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് ബിരിയാണി ഉണ്ടാക്കി നല്‍കിയിരിക്കുകയാണ്.

പ്രളയ സമയത്തും ക്വാറന്റീനില്‍ ഇരിക്കേണ്ടി വന്നപ്പോഴും പഞ്ചായത്ത് മെമ്പര്‍ ആന്റണി ഉള്‍പ്പെടെയുള്ളവരില്‍ നിന്നും വലിയ സഹായമാണ് ലഭിച്ചതെന്നും തങ്ങളെ സഹായിച്ചവരെ തിരിച്ചു സഹായിക്കണമെന്ന ചിന്തയാണ് ഉദ്യമത്തിന് പ്രേരിപ്പിച്ചതെന്നും അതിഥി തൊഴിലാളികള്‍ പറയുന്നു.