കേരളത്തിലെ ആദ്യ മ്യൂസിക്കല്‍ സ്റ്റെയര്‍ എംജി റോഡ് സ്റ്റേഷനില്‍ അവതരിപ്പിച്ചിരിക്കുകയാണ് കൊച്ചി മെട്രോ. കീബോര്‍ഡ്, പിയാനോ എന്നിവ വായിക്കാനറിയാവുന്നവര്‍ക്ക് ഈ സ്റ്റെയറില്‍ കാല്‍പ്പാദം കൊണ്ട് മികച്ച സംഗീതം സൃഷ്ടിക്കാന്‍ കഴിയുമെന്ന് മെട്രോ അധികൃതര്‍ പറയുന്നു. ബുധനാഴ്ച വൈകിട്ട് ഗായിക ആര്യ ദയാല്‍ സ്റ്റെയറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കളമശ്ശേരി ആസ്ഥാനമായുള്ള ട്രൈആക്‌സിയ ഇന്‍ഫോടെക് എന്ന സ്റ്റാര്‍ട്ടപ്പാണ് സ്റ്റെയര്‍ വികസിപ്പിച്ചത്. കൗതുകത്തിനപ്പുറം ജനങ്ങളെ 'പടി കയറുക' എന്ന ആരോഗ്യകരമായ ശീലത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം കൂടി സംരംഭത്തിനുപിന്നില്‍ ഉണ്ടെന്ന് ട്രൈആക്‌സിയ എം.ഡി. സാന്‍ജോ സൈമണ്‍ പറയുന്നു.