നിങ്ങൾ വാദിയോ പ്രതിയോ സാക്ഷിയോ മറ്റെന്തെങ്കിലും ആവശ്യത്തിനായി എത്തിയ ആളോ ആകട്ടെ, എറണാകുളം കളമശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിയാൽ സൗജന്യമായി ചായയും ലഘുഭക്ഷണവും ഉറപ്പ്.

സ്റ്റേഷനിൽ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്ന സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് കളമശ്ശേരി പോലീസിന്റെ മാതൃകാപരമായ നീക്കം.

കേരളത്തിൽ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്ന ആദ്യത്തെ സ്റ്റേഷനാണിത്. ഇതിന് വേണ്ടിവരുന്ന ചെലവ് വഹിക്കുന്നതും ഇവിടത്തെ പോലീസുകാർ തന്നെയാണ്.