ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടലേറ്റത്തിൽ ചെല്ലാനത്തെ വീടുകളിൽ കയറിയ മണ്ണ് നീക്കംചെയ്യാൻ ജെസിബി സൗജന്യമായി വിട്ടു നൽകിയിരിക്കുകയാണ് കൊച്ചി സ്വദേശിയായ സണോ. ചെല്ലാനത്തെ ദുരിതം മാധ്യമങ്ങളിലൂടെ അറിഞ്ഞ സണോ കൊച്ചി ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്സിനെ ജെസിബി നൽകാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ഒന്നര മാസത്തോളമായി സണോയുടെ ജെസിബികൾ ചെല്ലാനത്ത് സേവനം നടത്തുന്നു.