പറവൂരിലെ വാഹന പരിശോധനയ്ക്ക് പോലീസിനും സന്നദ്ധ പ്രവർത്തകർക്കും തുണയായി ഒരു ദിവസം പോലും മുടങ്ങാതെ എത്തും 'ചെക്കൻ' എന്ന തെരുവുനായ. നഗരത്തിലെ പോലീസ് ചെക്ക് പോസ്റ്റിൽ രാവിലെ ആറു മണിയ്ക്ക് തന്നെ ചെക്കൻ ഡ്യൂട്ടിയ്ക്ക് ഹാജരാകും. വാഹനങ്ങൾ നിരീക്ഷിച്ചും നിർത്താതെ പോകുന്നവയ്ക്ക് നേരെ കുരച്ചും പോലീസിനും സന്നദ്ധ പ്രവർത്തകർക്കുമൊപ്പം കൂടും.