ടലാക്രമണത്തിൽ ചെല്ലാനം ഉൾപ്പെടെയുള്ള കൊച്ചിയുടെ തീരദേശമേഖല ദുരിതത്തിലാണെന്ന് അറിഞ്ഞപ്പോൾ ആലുവ തോട്ടുമുഖം സ്വദേശിയായ ഹസ്സന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. വിൽപനയ്ക്കായി വാങ്ങിവെച്ചിരുന്ന ഒന്നര ടണ്ണിലേറെ കപ്പയുമായി അദ്ദേഹം തീരദേശ മേഖലയിലെത്തി. നാല് ദുരിതാശ്വാസ ക്യാമ്പുകളിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ വിതരണം ചെയ്തു. 2018ലെ പ്രളയത്തിൽ സഹോദരങ്ങളെ പോലെ സഹായിച്ചവരാണ് തീരദേശവാസികളെന്നും അവരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഹസൻ പറയുന്നു.