കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് എറണാകുളം ജില്ലാ ഭരണകൂടം. ആരോഗ്യ വകുപ്പുമായി ചേർന്ന് ആരംഭിച്ച 'ജഗ്രതയ്ക്കർത്ഥം കരുതൽ' എന്ന പുതിയ ബോധത്ക്കരണ ക്യാമ്പയിൻ നയിക്കുന്നത് പ്രശസ്ത കമന്റേറ്റർ ഷൈജു ദാമോദരനാണ്. പാട്ടുകളും ചെറു വീഡിയോകളും ഉൾപ്പെടുത്തിയുള്ള ഇത്തരം സോഷ്യൽ മീഡിയ ക്യാമ്പയിനുകളാണ് നിലവിലെ സാഹചര്യത്തിൽ കൂടുതൽ പ്രായോഗികവും ഫലപ്രദവുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ. കുട്ടപ്പൻ പറഞ്ഞു