രാജ്യത്തിന് മാതൃകയായി എറണാകുളം ജില്ലയുടെ ട്രൈബ് വാക്‌സിന്‍ മിഷന്‍. പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ജില്ലയിലെ 18 വയസിനു മുകളിലുള്ള 84% ആദിവാസികളും ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാനാവാത്തതു കൊണ്ടാണ് 100% വാക്‌സിനേഷന്‍ സാധ്യമാകാതെ പോയതെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ശിവദാസ് പറഞ്ഞു. ആദിവാസികളെ ലക്ഷ്യമിട്ട് ഇത്തരമൊരു വാക്‌സിനേഷന്‍ ഡ്രൈവ് രാജ്യത്ത് തന്നെ ആദ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍.കെ. കുട്ടപ്പന്‍ അറിയിച്ചു.