'കുട്ടി മുങ്ങിപ്പൊങ്ങുന്നത് കണ്ടപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. കിണറ്റിലേക്ക് ചാടുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ല. എന്തോ ഒരു പ്രേരണ കിട്ടി. കിണറ്റിലേക്ക് ചാടി..' കാക്കനാട് കളിക്കുന്നതിനിടെ കിണറ്റില്‍ വീണ പത്തുവയസ്സുകാരനെ രക്ഷിച്ച മലപ്പുറം തിരൂര്‍ സ്വദേശി അഷറഫ് മാതൃഭൂമി ഡോട്ട് കോമിനോട് അനുഭവം പങ്കുവെക്കുന്നു. ഹോട്ടല്‍ ജീവനക്കാരനായ അഷറഫിന്റെ ധീരതയെ എറണാകുളം ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ അഭിനന്ദിച്ചിരുന്നു.