സോഷ്യൽ മീഡിയയിൽ വൈറലാകാൻ ഹെൽമെറ്റും ഷർട്ടും മാസ്കും മാത്രമല്ല ലൈസൻസ് പോലുമില്ലാതെ ബൈക്കോടിച്ച കൗമാരക്കാരൻ അറസ്റ്റിലായി. ചെറായി സ്വദേശി റെയ്ച്ചൽ സെബാസ്റ്റ്യെനെയാണ് (19) മുനമ്പം പോലീസ് പിടികൂടിയത്.

വീഡിയോ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റെയ്ച്ചൽ കുടുങ്ങിയത്. കോവിഡ് പ്രോട്ടോക്കോളും മോട്ടോർ വാഹന നിയമങ്ങളും പ്രഥമദൃഷ്ട്യാ ലംഘിച്ച ഇയാൾ ഓടിച്ചിരുന്ന ബൈക്ക് നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതാണെന്ന് പോലീസ് പറഞ്ഞു.