കോവിഡ് രോഗികളില്‍ നിന്നും അമിത തുക ഇടാക്കിയ ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രി നടത്തുന്നത് പകല്‍ക്കൊള്ളയെന്ന് ആശുപത്രിയുടെ യഥാര്‍ത്ഥ ഉടമ ഡോ. സി.എം. ഹൈദരാലി. താന്‍ 40 വര്‍ഷം കൊണ്ടുണ്ടാക്കിയ സല്‍പേരാണ് ഇപ്പോഴത്തെ നടത്തിപ്പുകാര്‍ നശിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍ പറയുന്നു. 

ഇവരില്‍ നിന്നും ആശുപത്രി വിട്ടു കിട്ടാനുള്ള കേസ് രണ്ടു വര്‍ഷമായി കോടതിയിലാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയ്‌ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.