വൈറ്റിലയില്‍ ബൈക്ക് യാത്രികന്റെ ജീവന്‍ കവര്‍ന്നത് കാറുകളുടെ മത്സരയോട്ടം. ലോക്ക്ഡൗണിൽ തിരക്ക് കുറഞ്ഞ റോഡിലൂടെ മത്സരയോട്ടം നടത്തിയ കാറിടിച്ചാണ് ബൈക്ക് യാത്രികൻ മരിച്ചത്. വൈറ്റില തൈക്കൂടം ജങ്ഷനിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ ജിമ്മി ചെറിയാനാണ് (61) മരിച്ചത്.

മത്സരയോട്ടം നടത്തിവന്ന രണ്ടു കാറുകൾ ഒരു ലോറിയുടെ ഇരുവശത്തുകൂടിയും മറികടന്ന് വരുമ്പോൾ നിയന്ത്രണം വിട്ട് ബൈക്കിലും സമീപത്തെ മറ്റു വാഹനങ്ങളിലും ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

അപകടത്തിന് കാരണക്കാരായവർക്കെതിരേ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ഇതിന് സമീപത്തെ മടവന ജങ്ഷനിൽ അമിത വേഗത്തിൽ വന്ന വാഹനമിടിച്ച് നഴ്സ് മരണപ്പെട്ടിരുന്നു.