മുപ്പത് സെക്കന്‍ഡില്‍ 13 മാജിക്കുകള്‍ കാണിച്ച് റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ആലുവ കീഴ്മാട് സ്വദേശിയായ കൃഷ്ണനുണ്ണി രഞ്ജിത്ത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലുമാണ് ഈ ഏഴാക്ലാസുകാരന്‍ ഇടം നേടിയിരിക്കുന്നത്.

കോവിഡ് ബോധവത്ക്കരണത്തിനുള്‍പ്പെടെ മാജിക് ഉപയോഗപ്പെടുത്തുന്ന കൃഷ്ണനുണ്ണിയുടെ അടുത്ത ലക്ഷ്യം ഗിന്നസ് റെക്കോര്‍ഡാണ്.