കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽനിന്ന് സേനാ പിന്മാറ്റത്തിന്‌ ഇന്ത്യയും ചൈനയും ധാരണയായതായി റിപ്പോർട്ട്‌. തിങ്കളാഴ്ച നടന്ന കോർ കമാൻഡർതല ചർച്ചയിൽ ഇരുവിഭാഗം സൈന്യവും പിൻവാങ്ങാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്.  കോർ കമാൻഡർ തലത്തിലുള്ള ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.