ക്വാറന്റൈനിലാക്കുന്നതും പരിശോധനകളുടെ കാലതാമസവും കാരണം വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് പാസ് അനുവദിക്കുന്നത് തത്കാലത്തേക്ക് നിര്‍ത്തിവെച്ചു. നിലവില്‍ പാസ് ലഭിച്ച ആളുകളെ കടത്തിവിടുകയും ക്വാറന്റൈനിലാക്കുകയും ചെയ്ത ശേഷമേ പുതിയ പാസുകള്‍ അനുവദിക്കൂ.
കൊവിഡ് 19 സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാന്‍ ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വം വേണമെന്ന് ധനതത്വ ശാസ്ത്രത്തില്‍ നൊബേല്‍ ജേതാക്കളായ എസ്തര്‍ ദഫ്ളൊയും അഭിജിത്ത് ബാനര്‍ജിയും അഭിപ്രായപ്പെട്ടു. ദക്ഷിണ ഏഷ്യയിലെയും ആഫ്രിക്കയിലെയും പല വികസ്വര രാഷ്ട്രങ്ങളിലും ഈ ദശാസന്ധിയില്‍ സുവ്യക്തമായ രാഷ്ട്രീയ- സാമ്പത്തിക നിലപാടുകള്‍ എടുക്കാന്‍ കഴിയുന്ന ഭരണകൂടങ്ങള്‍ നിര്‍ണ്ണായകമാണെന്ന് ദ ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ ഇരുവരും ചൂണ്ടിക്കാട്ടി