സാലറി കട്ട് ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം നല്‍കി. കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള തീരുമാനം കോടതി സ്റ്റേ ചെയ്തതോടെ ദുരന്തന്തനിവാരണ നിയമ പ്രകാരം ഓര്‍ഡിനന്‍സ് പാസാക്കുകയായിരുന്നു സര്‍ക്കാര്‍. തീരുമാനം നിയമപരമല്ലെന്ന ഹൈക്കോടതി പരാമര്‍ശത്തെത്തുടര്‍ന്നാണ് സാലറി മാറ്റിവെക്കാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന ഓര്‍ഡിനന്‍സ് മന്ത്രിസഭാ പാസാക്കിയത്.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ നിര്‍ബ്ബന്ധപൂര്‍വ്വം എടുക്കുന്ന കാര്യത്തില്‍ സിഐടിയുവിന് ഒരൊറ്റ നയമേയുള്ളുവെന്ന് സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് എ കെ പത്മനാഭന്‍. തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ലിവ് സറണ്ടര്‍ ആനുകൂല്യം റദ്ദാക്കിയതും ഡിഎ മരവിപ്പിച്ചതും സിഐടിയു എതിര്‍ക്കുന്നത് കൃത്യമായ നയസമീപനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് എകെപി ചൂണ്ടിക്കാട്ടി.