രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി. നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു പരാമര്‍ശം. പ്രവാസികളെ നാട്ടിലെത്തിക്കുകയാണെങ്കിലും ക്വാറന്റൈന്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിട്ടുണ്ടോയെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. 

കോവിഡ് പഠിപ്പിക്കുന്നത് സ്വയംപര്യാപ്തരാകേണ്ടതിന്റെ പ്രധാന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പഞ്ചായത്തീ രാജ് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ഗ്രാമപഞ്ചായത്ത് തലവന്‍മാരുമായി ഓണ്‍ലൈനില്‍ സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും മോദി ഉദ്ഘാടനം ചെയ്തു.