സ്പ്രിംഗ്ലര്‍ വിഷയത്തില്‍ ഐടി വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍. കരാര്‍ സംബന്ധിച്ച് നിയമവകുപ്പ് അറിയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രിയെ അപമാനിക്കാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി സത്യം ബോധ്യപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയാണ് ഇടപാടിന് പ്രധാന ഉത്തരവാദിയെന്നും ഐടി സെക്രട്ടറി പറഞ്ഞതെല്ലാം കള്ളമാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ എങ്ങനെയാണോ ദുരുപയോഗം നടന്നത് ആ രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥാപിത താത്പര്യക്കാര്‍ ദുരുപയോഗിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.