അതിര്‍ത്തിയിലെ സംഘര്‍ഷം: വെള്ളിയാഴ്ച സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി | 10 News 10 Info
- ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ചൈന-ഇന്ത്യ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് യോഗം. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
- ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ചൈന. പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെയും സമാധാനപരമായും പരിഹരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വാക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.
- വയനാട്ടില്‍ ആദിവാസി യുവാവ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബസവന്‍കൊല്ലി കാട്ടുനായ്ക്കര്‍ ആദിവാസി കോളനിയിലെ ശിവകുമാര്‍ ആണ് മരിച്ചത്. 24 വയാസായിരുന്നു. ഇന്നലെയാണ് ശിവകുമാറിനെ കാണാതായത്.
- മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ 2025ഓടെ 50 ലക്ഷം വരിക്കാരോടെ 48ശതമാനം വിപണിവിഹിതവും സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ റിസര്‍ച്ച് സ്ഥാപനമായ ബേണ്‍സ്റ്റെയിന്റേതാണീ വിലയിരുത്തല്‍.
- കേരളത്തിലേയ്ക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും ഇത് ബാധകമാക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
- കോവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടുന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. നാളെത്തന്നെ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
- മോറട്ടോറിയംകാലത്തെ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാദംകേള്‍ക്കല്‍ വീണ്ടും നീട്ടി. ഓഗസ്റ്റ് ആദ്യവാരത്തിലാണ് കേസ് വീണ്ടും പരിഗണിക്കുക. വായ്പകളുടെ മോറട്ടോറിയം പദ്ധതി അവലോകനം ചെയ്യാനും കാര്‍ഷികം ഉള്‍പ്പെടെയുള്ള വിവിധ മേഖലകള്‍ക്കനുസൃതമായി പദ്ധതി ആവിഷ്‌കരിക്കാ കോടതി കേന്ദ്ര സര്‍ക്കാരിനും ആര്‍ബിഐയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
- തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദര്‍ (57) കോവിഡ് 19 ബാധിച്ച് മരിച്ചു. ദാമോദര്‍ അടക്കം മുഖ്യമന്ത്രി പളനിസ്വാമിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.12-ാം തിയതിയാണ് ദാമോദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
- ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികര്‍ വീരമൃത്യു വരിച്ചതില്‍ പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സൈനികരുടെ ധീരതയും ത്യാഗവും രാഷ്ട്രം ഒരിക്കലും മറക്കില്ലെന്നും അവരുടെ നഷ്ടം വേദനാജനകമാണെന്നും രാജ്നാഥ് പറഞ്ഞു. ട്വിറ്റിറിലൂടെയായിരുന്നു രാജ്നാഥിന്റെ പ്രതികരണം.
- സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന്‍ സല്‍മാന്‍ ഖാന്‍, സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍, സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, നിര്‍മാതാവ് ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരേ കേസ്. അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജയാണ് ഇവര്‍ക്കെതിരെ ബീഹാര്‍ മുസാഫര്‍പുര്‍ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.