വനം വകുപ്പിന്റെ കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് മരിച്ച മത്തായിയുടെ സഹോദരന്‍ വില്‍സണ്‍. മൃതപ്രായനായ മത്തായിയെ വനം വകുപ്പ് കിണറ്റില്‍ തള്ളിയതാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സഹോദരന്‍ പറഞ്ഞു
പത്തനംതിട്ട തിരുവല്ലയില്‍ ബൈക്കപകടത്തില്‍പ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിക്കാത്തിനെത്തുടര്‍ന്ന് പരിക്കേറ്റ യുവാവ് മരിച്ചു. തലവടി സ്വദേശിയായ ജിബു എബ്രഹാം ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട് ചോരവാര്‍ന്ന് യുവാവ് ഏറെനേരം റോഡില്‍ കിടന്നിട്ടും കാഴ്ചക്കാരായി നിന്ന ആരും ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല.
വിശാഖപട്ടണം: ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്ന് വീണ് 10 പേര്‍ മരിച്ചു. ഭാരപരീക്ഷണം നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ നാല് പേര്‍ തുറമുഖ ജീവനക്കാരും ബാക്കിയുള്ളവര്‍ കരാര്‍ ജീവനക്കാരുമാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം (53) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
തിരുവനന്തപുരത്തും എറണാകുളത്തും വയോജന ഹോമുകളില്‍ നിരവധി പേര്‍ രോഗബാധിതരായ സാഹചര്യത്തില്‍ ഇത്തരം ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോവിഡ് കാലത്ത് പുറത്ത് പോകരുതെന്നും പുറത്ത് നിന്നും ആരെയും ഹോമില്‍ പ്രവേശിപ്പക്കരുതെന്നുമുള്ള നിര്‍ദേശം ലംഘിച്ചതാണ് തിരുവനന്തപുരത്തേയും എറണാകുളത്തേയും വയോജന ഹോമുകളില്‍ രോഗ വ്യാപനത്തിന് കാരണമായതെന്ന് മന്ത്രി വ്യക്തമാക്കി.
രാമക്ഷേത്ര ഭൂമി പൂജ ചടങ്ങിലേക്ക് മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും ക്ഷണിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് വൃത്തങ്ങള്‍. അദ്വാനിക്കും ജോഷിക്കും ചടങ്ങിലേക്ക് ക്ഷണമില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഫോണ്‍ വഴി ഇരുവരേയും ക്ഷണിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് വൃത്തങ്ങള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് വന്നത്
പ്രായപൂര്‍ത്തിയാവാത്ത മലയാളിപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ മുന്‍ എം.എല്‍.എ.യെയും കൂട്ടാളിയെയും കുറ്റവിമുക്തരാക്കി മദ്രാസ് ഹൈക്കോടതി വിധി. ഡി.എം.കെ. മുന്‍ എം.എല്‍.എ. രാജ്കുമാര്‍, സഹായി ജയശങ്കര്‍ എന്നിവരെയാണ് വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തരാക്കി ഉത്തരവിട്ടത്.
അമേരിക്കന്‍ ടെക്ക് കമ്പനിയായ മൈക്രോസോഫ്റ്റ് ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള ശ്രമത്തില്‍. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിങ് സേവനമാണ് ടിക് ടോക്ക്. എന്നാല്‍ ഇരുകമ്പനികളും ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം നല്‍കിയിട്ടില്ല
സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി. വാണിയംകുളം സ്വദേശി സിന്ധു (34)വാണ് മരിച്ചത്. കാന്‍സര്‍ രോഗിയായ സിന്ധു പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഡല്‍ഹി മാതൃക പിന്തുടരണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി ആവശ്യപ്പെട്ടു. ഗാച്ചി ബൗളിയിലുള്ള തെലങ്കാന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി.തെലങ്കാന സര്‍ക്കാരിനോട് പരിശോധനയിലും രോഗ നിര്‍ണയത്തിലും ചികിത്സയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു