ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. ആരാധനാലയങ്ങള്‍ക്കും പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. അതേസമയം, കടകള്‍ തുറക്കുന്നതിലും മറ്റു ആവശ്യങ്ങള്‍ക്കായി വാഹനമോടിക്കുന്നതിനും ഇളവ് ഇല്ല.