കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അഞ്ജുവിന്റെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. അഞ്ജുവിന്റെ വീട്ടിലേക്കുള്ള റോഡില്‍ സ്ത്രീകളടക്കമുള്ളവര്‍ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുത്തപ്പോള്‍ ബന്ധുക്കളെ കൂട്ടിയില്ലെന്നാണ് പ്രധാന ആരോപണം. ആംബുലന്‍സില്‍ നിന്ന് ഇറക്കിവിട്ടുവെന്ന് അഞ്ജുവിന്റെ അമ്മാവന്‍ പറഞ്ഞു. പോലീസ് അ്ഞ്ജുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കോളേജ് മാനേജ്‌മെന്റിന് വേണ്ടി പോലീസ് ഒത്തുകളിക്കുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് നീട്ടിനല്‍കിയ തിയതി ജൂണ്‍ 30ന് അവസാനിക്കും. പത്താമത്തെ തവണയാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്ന തിയതി നീട്ടി നല്‍കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്നാണ് മാര്‍ച്ച് 31 എന്ന അവസാനതിയതി ജൂണ്‍ 30ലേയ്ക്ക് നീട്ടിയത്.