സ്പ്രിംക്ലര്‍ വിവാദം കോണ്‍ഗ്രസ് ഉന്നയിച്ചില്ലായിരുന്നുവെങ്കില്‍ ഇത്ര ഗൗരവമുള്ള വിഷയം ആരുമറിയാതെ പോയേനെയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ സ്പ്രിംക്ലറില്‍ നിന്നും സി-ഡിറ്റിന്റെ നിയന്ത്രണത്തിലേക്ക് മാറിയെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വേനല്‍മഴയോട് അനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ചു ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 22ന് പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി.,മേയ് 24ന് ആലപ്പുഴ,മലപ്പുറം.,മേയ് 25ന് മലപ്പുറം,വയനാട്., മേയ് 26ന് കോഴിക്കോട്,വയനാട്.,എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്