പ്രവാസികള്‍ക്ക് ക്വാറന്റീനില്‍ ഇളവുവേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം. 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി. പ്രവാസികള്‍ക്ക് 7 ദിവസം സര്‍ക്കാര്‍ ക്വാറന്റീനും ഏഴ് ദിവസം ഹോം ക്വാറന്റീനും എന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തത്. രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും അത് നടപ്പിലാക്കാന്‍ സംസ്ഥാനം ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വകുപ്പ് മന്ത്രി അറിയാതെ മുഖ്യമന്ത്രി എല്ലാം തീരുമാനിക്കുന്ന കേരള സര്‍ക്കാര്‍ ശൈലിയല്ല കേന്ദ്രത്തിലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇത് കേരളാ മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും സര്‍ക്കാര്‍ പ്രവാസികളോട് ഉത്തരവാദിത്തം കാണിക്കണമെന്നും അവരെ പെരുവഴിയിലാക്കുന്ന സമീപനം എടുക്കരുതെന്നും വി. മുരളീധരന്‍ പറഞ്ഞു. കേന്ദ്ര മാനദണ്ഡം പാലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമമായി ക്വാറന്റീന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കേന്ദ്രം കൂടുതല്‍ വിമാനസര്‍വീസ് നടത്താന്‍ തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു.ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍