ജീവനക്കാരന് കൊറോണവൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു. സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പേഴ്സണല്‍ സെക്രട്ടറിക്കാണ് കൊറോണബാധിച്ചത്.
അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് വരുന്നവരെ പരിശോധിക്കാന്‍ തലപ്പാടിയില്‍ നാളെ മുതല്‍ ഹെല്‍പ്പ് ഡസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡി.സജിത് ബാബു. നാളെ രാവിലെ എട്ടുമണി മുതല്‍ തലപ്പാടി ചെക്ക് പോസ്റ്റുകളിലെ 100 ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തന ക്ഷമമാകുമെന്നും അദ്ദേഹം അറിയിച്ചു.