സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ മൂന്നു പേര്‍ക്കും കാസര്‍?കോട് ഒരാള്‍ക്കുമാണ് രോ?ഗം. രണ്ടു പേര്‍ വിദേശത്തു നിന്ന് വന്നവരാണ്, രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഇടുക്കിയില്‍ മൂന്നു പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ജില്ലാ കളക്ടര്‍ രാവിലെ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പരിശോധന കൂടി നടത്തി വ്യക്തത വരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരിച്ചു വരാനുള്ള പ്രവാസികളില്‍ കൂടുതലും മലപ്പുറം കോഴിക്കോട് തൃശ്ശൂര്‍ കണ്ണൂര്‍ എന്നീ നാല് ജില്ലകളില്‍ നിന്നുള്ളവരാണെന്ന് മുഖ്യമന്ത്രി. കേന്ദ്രം വിമാനം അനുവദിക്കുന്ന മുറക്ക് ഇവരെ തിരികെയെത്തിക്കും. രോ?ഗലക്ഷണമുള്ളവരെ വിമാനത്താവളത്തിന് സമീപം തന്നെ ചികിത്സയില്‍ പ്രവേശിപ്പിക്കും. അല്ലാത്തവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും. ഇവരെ വീടുവരെ പോലീസ് നിരീക്ഷണത്തിലായിരിക്കും കൊണ്ടുപോകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും സൂക്ഷ്മ പരിശോധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.