തെറ്റായ പരിശോധനാഫലം നല്‍കുന്നതിന്റെ പേരില്‍ ഉപയോഗിക്കാനാവാതെ വന്ന കോവിഡ് 19 റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ചൈനയില്‍നിന്ന് ഇന്ത്യ വാങ്ങിയത് ഇരട്ടി വിലയ്‌ക്കെന്ന് റിപ്പോര്‍ട്ട്. കിറ്റുകള്‍ ഇറക്കുമതി ചെയ്ത കമ്പനിയും കിറ്റുകളുടെ ഇന്ത്യയിലെ വിതരണക്കാരും തമ്മില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിയമപോരാട്ടം ആരംഭിച്ചതോടെയാണ് കിറ്റുകളുടെ വിലയിലെ അന്തരം പുറത്തായത്.
കേരളത്തില്‍ മൂന്നാം ഘട്ട വ്യാപനം നടന്നിട്ടില്ലെന്നും സാമൂഹ്യവ്യാപനം സംബന്ധിച്ച ആശങ്ക ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മുന്‍ഗണനാ ക്രമത്തിലായിരിക്കും പ്രവാസികളെ തിരികെയെത്തിക്കുക. പിസിആര്‍ പരിശോധനയ്ക്കാണ് കേരളം മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
കോവിഡ് രോഗം ഭേദമായ 200 തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ തങ്ങളുടെ പ്ലാസ്മ ദാനം ചെയ്യാനൊരുങ്ങുന്നു. കോവിഡ് ഭേദമായവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധരായി തബ് ലീഗ് അംഗങ്ങള്‍ രംഗത്ത് വന്നത്. ഇവരെ പരിശോധിച്ചതിന് ശേഷം പ്ലാസ്മ ശേഖരിക്കുമെന്ന് ഡല്‍ഹി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു- ഇന്നത്തെ പ്രധാന പത്തുവാര്‍ത്തകള്‍.