ഇന്ത്യയിലെ കൊറോണ വൈറസിനെതിരായ പോരാട്ടം ജനങ്ങളാണ് നയിക്കുന്നതെന്ന് പ്രധാനമന്ത്രി. ജനങ്ങളും ഉദ്യോഗസ്ഥരും ഈ പോരാട്ടത്തില്‍ ഒന്നിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ പൗരനും ഈ യുദ്ധത്തിലെ പടയാളിയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. തന്റെ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഈ മഹാമാരിയുടെ കാലത്തും രാജ്യത്ത് ഒരാള്‍പോലും പട്ടിണികിടക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് കര്‍ഷകരെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോവിഡ് 19 രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങള്‍. മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, പഞ്ചാബ്, ഒഡീഷ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മേയ് 16 വരെ ലോക്ക്ഡൗണ്‍ നീട്ടേണ്ടിവരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പറഞ്ഞതിനു പിന്നാലെയാണ് മറ്റ സംസ്ഥാനങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. ഇന്നത്തെ പ്രധാനപത്തുവാര്‍ത്തകള്‍