പ്രവാസികളുമായി മെയ് ഏഴിന് ആദ്യവിമാനം കേരളത്തിലെത്തും. ആദ്യദിനം കേരളത്തിലെത്തുക നാലു വിമാനങ്ങളാണെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും നാട്ടിലെത്തിക്കും. എന്നാല്‍ ടിക്കറ്റ് നിരക്ക് പ്രവാസികള്‍ തന്നെ വഹിക്കേണ്ടി വരുമെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ പത്ത് ഫ്ലൈറ്റുകളിലായി 2150 പേരെ തിരിച്ചെത്തിക്കും. ഫ്ലൈറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വിമാനത്താവള അധികൃതര്‍ പുറത്തുവിട്ടു.