സഹോദരന്റെ ദുരൂഹമരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പന്തളത്ത് യുവാവ് നടത്തിയത് അഭ്യാസ പ്രകടനം. വാഹനങ്ങളുടെ മുകളിൽ കയറി അഭ്യാസം നടത്തിയ മുളമ്പുഴ സ്വദേശി ജോജൻ ഫിലിപ്പ് ഒടുവിൽ താഴെ വീണതോടെയാണ് കണ്ടുനിന്ന നാട്ടുകാർക്ക് ആശ്വാസമായത്. അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ആദ്യം നാട്ടുകാരുടെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഒടുവിൽ പോലീസും ഫയർഫോഴ്സുമൊക്കെ സ്ഥലത്തെത്തി.
ടിപ്പർ ലോറിയിൽ നിന്ന് ജോജൻ കോൺക്രീറ്റ് മിക്സിംഗ് വാഹനത്തിന്റെ മുകളിലെത്തിയപ്പോഴാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കോൺക്രീറ്റ് മിക്സ് ചെയ്യുന്ന യന്ത്രം ശക്തമായി കറക്കിയതോടെ നില തെറ്റി അയാൾ നിലത്ത് വീണു. ദിവസങ്ങൾക്ക് മുൻപ് മരിച്ച ജോജന്റെ സഹോദരൻ വർഗീസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതിനാൽത്തന്നെ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇയാളുടെ അഭ്യാസപ്രകടനമത്രയും.
Content Highlights: youth causes ruckus demanding investigation into brother’s mysterious death
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..