ലോക സംഗീതദിനത്തിൽ ലൈവ് മ്യൂസിക് കോൺസേർട്ടുമായി സൂരജ് സന്തോഷ്


ഈ ഗായകന്റെ ജനപ്രിയ ഗാനങ്ങൾ ലൈവായി ആസ്വദിക്കാനുള്ള അവസരമാണ് ലൈവ് കോൺസേർട്ടിലൂടെ മാതൃഭൂമി ഡോട്ട് കോം ഒരുക്കുന്നത്.

കോഴിക്കോട്: ലോക സംഗീതദിനമായ ജൂൺ 21 -ന് മാതൃഭൂമി ഡോട്ട് കോമിൽ പ്രമുഖ ഗായകൻ സൂരജ് സന്തോഷ് ലൈവ് മ്യൂസിക് കോൺസേർട്ട് അവതരിപ്പിക്കുന്നു. വൈകീട്ട് 7 മണി മുതൽ 8 മണി വരെയാണ് ഗാനസന്ധ്യ.

ഗപ്പി എന്ന ചിത്രത്തിലെ 'തനിയെ മിഴികൾ' എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള കേരള സംസ്ഥാന അവാർഡ് നേടിയ സൂരജ് സന്തോഷ് നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളത്തിന്റെ ഹൃദയം കവർന്ന ഗായകനാണ്. അമ്പിളിയിലെ 'ആരാധികേ', കുമ്പളങ്ങി നൈറ്റ്‌സിലെ 'ഉയിരിൽ തൊടും തളിർ' ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ 'പുലരാൻ നേരം' തുടങ്ങി ഒട്ടനവധി ജനപ്രിയ ഗാനങ്ങൾ സൂരജിന്റെ പേരിലുണ്ട്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ഗാനങ്ങൾ ആലിപ്പിച്ചിട്ടുള്ള സൂരജിന്റെ ആൽബം ഗാനങ്ങളും ആലാപനമികവു കൊണ്ടും ആവിഷ്‌കാരത്തിലെ തനിമ കൊണ്ടും ശ്രദ്ധേയമാണ്. കപ്പ ടിവിയിലെ മ്യൂസിക് മോജോയിലൂടെ ശ്രദ്ധിക്കപ്പെട്ട സംഗീത ബാൻഡായ മസാല കോഫിയുടെ സ്ഥാപകനും പ്രധാന ഗായകനുമായിരുന്നു സൂരജ്. ഈ ഗായകന്റെ ജനപ്രിയ ഗാനങ്ങൾ ലൈവായി ആസ്വദിക്കാനുള്ള അവസരമാണ് ലൈവ് കോൺസേർട്ടിലൂടെ മാതൃഭൂമി ഡോട്ട് കോം ഒരുക്കുന്നത്.

യൂ ടെക് അക്കാദമിയാണ് 'സൂരജ് സന്തോഷ് ലൈവ് കോൺസേർട്ടി' ന്റെ ബ്രോട്ട് ടു യു ബൈ സ്‌പോൺസർ. നിർമൽ റൈസ് ആണ് പവേർഡ് ബൈ സ്‌പോൺസർ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022

Most Commented