കുട്ടിയുമൊത്ത് ഭക്ഷണം തേടിയിറങ്ങിയ കാട്ടാനയെ വെടിവെച്ച് കൊന്നു; രണ്ട് പേര്‍ അറസ്റ്റില്‍


ആനയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന സമയം മുഴുവന്‍ ആനക്കുട്ടി അതിന് സമീപം ചുറ്റിപ്പറ്റി നിന്നത് വേദനായി

കോയമ്പത്തൂരിലെ മേട്ടുപ്പാളയത്ത് കാട്ടാനയെ രണ്ടംഗ സംഘം വെടിവെച്ച് കൊന്നു. സമീപത്തെ വന പ്രദേശത്ത് മറ്റൊരു ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ആറ് മാസത്തിനിടെ 14 ആനയാണ് കോയമ്പത്തൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴില്‍ പല കാരണങ്ങളാല്‍ ചരിഞ്ഞത്.

മേട്ടുപ്പാളയത്ത് കുട്ടിയുമൊത്ത് ഭക്ഷണം തേടിയിറങ്ങിയ കാട്ടാനയെ രണ്ട് പേര്‍ ചേര്‍ന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു. ഇടത് ചെവിയുടെ ഭാഗത്ത് വെടിയേറ്റ ആനയുടെ തലച്ചോര്‍ തകര്‍ന്നിരുവെന്ന് പോസ്റ്റമോര്‍ട്ടം നടത്തിയ ഡോക്ടര്‍ സുകുമാര് പറഞ്ഞു.

ആനയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന സമയം മുഴുവന്‍ ആനക്കുട്ടി അതിന് സമീപം ചുറ്റിപ്പറ്റി നിന്നത് വേദനായി. സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലാണ് ആന വെടിയേറ്റു വീണത്. കേസുമായി ബന്ധപ്പെട്ട് രാമസ്വാമി, കൃഷ്ണസ്വാമി എന്നീ രണ്ട് പേരെ അറസ്റ്റ് ചെയ്തത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented