തെന്മല കഴുതുരുട്ടിക്കുസമീപം നാഗമലയിൽ റബ്ബർ എസ്റ്റേറ്റിൽ കാട്ടാന പ്രസവിച്ചു. വൈകീട്ട് മൂന്നോടെ വനത്തിൽനിന്ന് നാല് ആനകൾ ഇവിടെയെത്തി. കുഞ്ഞിനെ തങ്ങളുടെ നടുവിൽ സുരക്ഷിതമായി നിർത്തി ആനക്കൂട്ടം കാട്ടിലേക്ക് മടങ്ങി.
നാഗമല '2015 ഫീൽഡിൽ' വനത്തിനോടുചേർന്ന ഭാഗത്ത് കുട്ടിയാനയ്‌ക്കൊപ്പം ആന നിൽക്കുന്നത് രാവിലെ ടാപ്പിങ്ങിനിറങ്ങിയ തൊഴിലാളികളാണ് കണ്ടത്. പ്രസവിച്ചശേഷമുള്ള ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ വിവരം ഫീൽഡ് വാച്ചറായ രാജനെ അറിയിച്ചു. തുടർന്ന് നാഗമല എസ്റ്റേറ്റിലുള്ള എബി, രാജൻ എന്നിവർ നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചു.
ഈ ഭാഗത്ത് റബ്ബർ എസ്റ്റേറ്റും വനാതിർത്തിയുമായി 600 മീറ്റർ അകലമേയുള്ളൂ. റബ്ബർ മുറിച്ചസ്ഥലത്ത് വിഷപ്പയറുകൾ വളർന്നുനിൽക്കുന്ന വിശാലമായ പ്രദേശമാണിത്. സ്ഥിരമായി കാട്ടാനയിറങ്ങാറുള്ള ഈ ഭാഗത്ത് സൗരോർജവേലിയില്ല.
Content Highlights: Wild Elphant Give Birth to Baby, Thenmala Forest Wild Elephants
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..