ചിന്നാറ്റിലെ അന്തർ സംസ്ഥാന പാതയിൽ കാട്ടാനയ്ക്ക് സുഖ പ്രസവം


ചിന്നാർ വന്യജീവി സങ്കേതത്തിൽ അന്തർ സംസ്ഥാന പാതയിൽ കാട്ടാനക്ക് സുഖ പ്രസവം. മറയൂർ ഉദുമലൈ അന്തർ സംസ്ഥാന പാതയിൽ ആലാം പെട്ടിക്കും ചമ്പക്കാടിനുമിടയിൽ പത്തരവാസം ഭാഗത്താണ് ആന റോഡിൽ പ്രസവിച്ചത്. തിങ്കളാഴ്ച പുലർച്ചെ 4.30 ന് ആണ് പ്രസവം നടന്നത്. ഈ സമയത്ത് മറയൂരിൽ നിന്നും ഉദുമലൈയിലേക്ക് പച്ചക്കറി വാങ്ങുവാൻ മിനിലോറിയിൽ പോയ മറയൂർ ബാബുനഗർ സ്വദേശി മുരുകേശ (പെരിശ് ) നും സംഘത്തിന്റെ മുന്നിലായിരുന്നു കാട്ടാനയുടെ പ്രസവം. ഇത് വഴിയുള്ള ഗതാഗതം ഏതാണ്ട് ഒന്നര മണിക്കൂർ തടസപ്പെട്ടു. ആറുമണിയോടു കൂടി കുഞ്ഞിനെയും കൊണ്ട് ആന റോഡിൽ നിന്നും മാറി വനത്തിനുള്ളിലേക്ക് പോയതിന് ശേഷമാണ് വാഹനങ്ങൾക്ക് കടന്നു പോകുവാൻ കഴിഞ്ഞത്. യാത്രക്കാർ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കരിമുട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിരുന്നു. അമ്മയ്ക്കും കുഞ്ഞിനും വനം വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

Content Highlights: wild elephant gave birth, idukki news, chinnar wildlife sanctuary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented