കോഴിക്കോട് കൂരാച്ചുണ്ടില്‍ വീടിനുള്ളില്‍ കാട്ടുപന്നികള്‍ കുടുങ്ങി. കൂരാച്ചുണ്ട് പൂവത്തും ചോല പാല മലയില്‍ മോഹനന്റെ വീട്ടിലാണ് രണ്ട് കാട്ടുപന്നികള്‍ കയറിയത്. രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
ഒരു പന്നി മറ്റേതിനെ വീടിനുള്ളിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ആത്മരക്ഷാര്‍ത്ഥം വാതിലടച്ചു. അതോടെ രണ്ടു പന്നികളും വീടിനുള്ളിലെ മുറിക്കുള്ളില്‍ കുടുങ്ങി.
കാടിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമല്ലെങ്കിലും ഈ ഭാഗങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. വിവരമറിഞ്ഞ് കാട്ടുപന്നികളെ വെടിവെക്കാന്‍ അനുവാദം ലഭിച്ചിട്ടുള്ള ആളുകളെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
എന്നാല്‍ ഇവയെ വീടിനുള്ളില്‍ വെച്ച് കൊല്ലരുതെന്നും മയക്ക് വെടിവെച്ച് പുറത്ത് കൊണ്ടുവരണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഡി.എഫ്.ഒ. അടക്കമുള്ളവര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..