കോഴിക്കോട് തിരുവമ്പാടിയില്‍ കുട്ടിയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. മുല്ലപ്പള്ളി ഷനൂപിന്റെ മകന്‍ അദിനാന്റെ കാലുകള്‍ക്കാണ് പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വീടിനടുത്തുള്ള വഴിയിലൂടെ സൈക്കിളില്‍ പോകുമ്പോഴാണ് അദിനാനെ കാട്ടുപന്നി ആക്രമിച്ചത്.
കുട്ടിയെ ആക്രമിച്ച ശേഷം അടുത്തുള്ള വീട്ടുവളപ്പിലേക്കാണ് പന്നി ഓടിക്കയറിയത്. ഗേറ്റുകള്‍ മൊത്തം അടച്ചതോടെ പന്നി അകത്തുപെട്ടു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുകയായിരുന്നു.
പട്ടാപ്പകല്‍ കാട്ടുപന്നി ജനവാസമേഖലയില്‍ ഇറങ്ങുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്തതോടെ വലിയ ഭീതിയിലാണ് സ്ഥലത്തെ കുടുംബങ്ങള്‍. കാട്ടുപന്നി ശല്യം തടയാന്‍ കര്‍ശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Content Highlights: Wild boar, thiruvambadi, kozhikode, wild boar attack kozhikode, wild boar shot to death
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..