തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിനടുത്ത് നാവായിക്കുളത്ത് കരടി വനംവകുപ്പിന്റെ കെണിയിലായി. ജനവാസമേഖലയില്‍ തേന്‍ കൃഷിയിടത്തില്‍ ഇറങ്ങിയ കരടിയെയാണ് കെണിവെച്ച് പിടികൂടിയത്. കരടിയെ കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടിയതോടെ ഇതിനെ ഭരതന്നൂരിലേക്ക് മാറ്റി.
കരടിയുടെ സാന്നിധ്യമുണ്ട് എന്നറിഞ്ഞ് നേരത്തെ ചാത്തന്നൂരായിരുന്നു കൂട് സ്ഥാപിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാവായിക്കുളത്ത് തേന്‍ കൃഷിയുള്ള ഒരു വീടിന്റെ പരിസരത്തുള്ള റബ്ബര്‍ തോട്ടത്തില്‍ കരടിയെ കണ്ടതിനെത്തുടര്‍ന്നാണ് കൂട് ഇവിടേക്ക് മാറ്റി സ്ഥാപിച്ചത്.
രാവിലെയോടെ കെണിയില്‍ അകപ്പെട്ട കരടി അക്രമാസക്തമായി പെരുമാറുന്നുണ്ട്. കരടിയെ തിരികെ കാട്ടിലേക്ക് തന്നെ വിടണോ അതോ മൃഗശാലയ്ക്ക് കൈമാറണോ എന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ തീരുമാനത്തിന് അനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍ ഉണ്ടാവുക.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..