ഗെയ്ല് പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. എന്താണ് ഗെയ്ല് പൈപ്പ് ലൈന്‍ പദ്ധതി?
കൊച്ചി മുതല്‍ പാലക്കാട് കൂറ്റനാട് വരെയും, കുറ്റനാട് നിന്ന് മംഗളൂരുവിലേക്കും അഞ്ച് നദികള്‍ പിന്നിട്ട് 450 കിലോമീറ്ററാണ് പൈപ്പ് ലൈന്‍ കടന്നുപോവുന്നത്. പ്രകൃതി വാതകം കേരളത്തിലും മംഗളുരുവിലുമുള്ള വ്യവസായശാലകള്‍ക്ക് ഉപയോഗിക്കാം.
വിദേശത്ത് നിന്ന് വന്‍ ശേഷിയുള്ള കപ്പലുകളില്‍ കൊച്ചി പുതുവൈപ്പിന് ടെര്‍മിനലില്‍ എത്തിക്കുന്ന ഇന്ധനം ഏഴ് ജില്ലകള്‍ കടന്ന് മംഗലാപുരത്ത് എത്തും. ഡീസല്‍, പെട്രോള്‍ എന്നിവയേക്കാളും വില കുറവാണ് പ്രകൃതി വാതകത്തിന്. ഏറെ പരിസ്ഥിതി സൗഹൃദമായ വാതകം സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണവും കുറവാണ്.
പുതുവ്യവസായങ്ങള്ക്കും തൊഴിലവസരങ്ങള്‍ക്കും ഇന്ധന പൈപ്പ് ലൈന്‍ വഴിയൊരുക്കും. സിറ്റിഗ്യാസ് പദ്ധതിപ്രകാരം വീടുകളില്‍ പൈപ്പ് ലൈന്‍ വഴി ഇന്ധനമെത്തും. എല്‍.പി.ജിയേക്കാള്‍ 30 ശതമാനം വിലക്കുറവുമാണ്. കൂടുതല്‍ വാഹനങ്ങള്‍ ഇനി പ്രകൃതിവാതകത്തിലേക്ക് മാറും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..