അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി. മൂന്ന് ദിവസം മുമ്പാണ് കാണാതായത്. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയാണ് യന്ത്രം കടലിൽ സ്ഥാപിച്ചത്.
സുനാമി, കൊടുങ്കാറ്റ് തുടങ്ങിയവയുടെ മുന്നറിയിപ്പ് ലഭ്യമാക്കുന്ന യന്ത്രമാണ് കാണാതായത്. മൂന്ന് ദിവസം മുമ്പാണ് ഇതിൽ നിന്നുള്ള ആശയവിനിമയം ഇല്ലാതായത്. തുടർന്ന് ഭൗമശാസ്ത്ര മന്ത്രാലയം അന്വേഷണം ആരംഭിച്ചു.
ഇതിനിടെ മലപ്പുറം താനൂരിൽ നിന്നുള്ള ഒരാളുടെ ഫെയ്‌സ്ബുക്കിൽ യന്ത്രത്തിന്റെ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. തങ്ങൾക്ക് കടലിൽ നിന്ന് ഒരു വസ്തു ലഭിച്ചതായി വീഡിയോയിൽ പറയുന്നു. ആളുകൾ യന്ത്രത്തിന്റെ മുകളിൽ കയറി നിൽക്കുന്നുമുണ്ട്. മത്സ്യത്തൊഴിലാളികളാണ് ഇവരെന്നാണ് സൂചന.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..