'ഒരു കരച്ചിൽ കേൾക്കാമായിരുന്നു, മണ്ണിനടിയിൽ നിന്ന് '; പൂജപ്പുരയിൽ വീടിന് മുകളിൽ മതിൽ തകർന്ന് വീണു


22 ദിവസം പ്രായമായ കുഞ്ഞുൾപ്പെടെ അഞ്ചുപേരാണ് വീട്ടിലുണ്ടായിരുന്നത്.

തിരുവനന്തപുരം പൂജപ്പുരയ്ക്കടുത്ത് മുടവൻമു​ഗളിൽ വീടിന് മുകളിലേക്ക് മതിലിടിഞ്ഞുവീണു. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്. ഷീറ്റ് മേഞ്ഞ വീടിന്റെ പകുതിയിലേറെ ഭാ​ഗവും തകർന്നു. 22 ദിവസം പ്രായമായ കുഞ്ഞുൾപ്പെടെ അഞ്ചുപേരാണ് വീട്ടിലുണ്ടായിരുന്നത്. ഫയർഫോഴ്സെത്തി ഇവരെ രക്ഷപ്പെടുത്തി.

പരിക്കുകളോടെയാണ് എല്ലാവരേയും രക്ഷപ്പെടുത്തിയത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ രണ്ട് പേർ മണ്ണിനടിയിലായിരുന്നെന്നും പ്രായമായ സ്ത്രീയുടെ ശബ്ദം മണ്ണിനടിയിൽ നിന്ന് കേൾക്കാമായിരുന്നെന്നും അയൽവാസി പറഞ്ഞു. ഇവരെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകളുണ്ടെന്ന് മനസിലാക്കി ഫയർ ഫോഴ്സിനെ വിളിക്കുകയും രക്ഷാപ്രവർത്തനം തുടരുകയും ചെയ്തെന്നും അയൽവാസി പറഞ്ഞു.

അമ്മയും കൈക്കുഞ്ഞും വീടിന്റെ ഒരുവശത്ത് കിടക്കുകയായിരുന്നു. മൂന്ന് വയസുള്ള മറ്റൊരു കുഞ്ഞുമുണ്ടായിരുന്നു. ഇവരെ ഉടൻ തന്നെ അടുത്ത വീട്ടിൽ ഏൽപ്പിച്ചു. 80 വയസുള്ള ലൈലയ്ക്കും മകൻ ഉണ്ണികൃഷ്ണനും പരിക്കുണ്ടെന്നും അയൽവാസി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented